ഉരുൾപൊട്ടൽ: അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ സംഘം എത്തി

വൈത്തിരി: ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വയനാടിന്റെ അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ (ബേക്) സംഘം വയനാട്ടിലെത്തി. ഭാരവാഹികളും അംഗങ്ങളുമടങ്ങുന്ന മുന്നോറോളം പേരുടെ സംഘത്തെ ലക്കിടിയിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും വയനാട് ടൂറിസം അസോസിയേഷനും ചേർന്നു സ്വീകരിച്ചു. മറ്റൊരു സ്ഥലത്തേക്കു പോകാനിരുന്ന വിനോദ സഞ്ചാര യാത്രസംഘടനയുടെ ദേശീയ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ളവരെ കൂടെ കൂട്ടി സംസ്ഥാന കമ്മിറ്റി നേരെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ലക്കിടി ചങ്ങലമരത്തിനടുത്തു പ്രത്യേകം സജ്ജമാക്കിയ പന്തലിൽ വച്ച് റോഡിലൂടെ കടന്നുപോയ ബസുകളടക്കമുള്ള വാഹന യാത്രക്കാർക്ക് ബേക്കറി പലഹാരങ്ങൾ വിതരണം ചെയ്തു. ബേക് അംഗങ്ങളുടെ കാർ റാലി ദേശീയ പ്രസിഡന്റ് പി.എം.ശങ്കരൻ പ ഫ്ലാഗ് ഓഫ് ചെയ്തു.

ദുരന്തത്തിൽ പൂർണമായും കടകൾ നശിച്ചു പോയ ബേക്കറി ഉടമകൾക്ക് അഞ്ചു ലക്ഷം രൂപ വീതവും ദുരന്തത്തിൽ പരുക്കേറ്റ ജീവനക്കാർക്ക് ഒരുലക്ഷം രൂപയും നേരത്തെ അസോസിയേഷൻ നൽകിയിരുന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് പി.എം.ശങ്കരൻ, വൈസ് പ്രസിഡന്റ് കെ ആർ ബാലൻ, സംസ്ഥാന പ്രസിഡന്റ് കിരൺ എസ് പാലക്കൽ, ജന. സെക്രട്ടറി ബിജു പ്രേംശങ്കർ, മറ്റു ഭാരവാഹികളായ സി പി പ്രേംരാജ്, അഷ്‌റഫ് നല്ലളം, കെ ആർ ബൽരാജ്, മുഹമ്മദ് ഫൗസിൻ, ജില്ല ഭാരവാഹികളായ അബ്ദുൽ അസീസ്, മാത്യു, വിനോദ്, മുസ്തഫ, അലങ്കാര നാസർ, ലത്തീഫ് മാനന്തവാടി, ഡബ്ല്യൂ ടി എ ചെയർമാൻ കെ പി സൈതലവി, സെക്രട്ടറി സൈഫ് വൈത്തിരി ഭാരവാഹികളായ ഹൈദരലി ബാബു , എ ഒ വർഗീസ്, സന്ധ്യ ത്രീ റൂട്ട്സ്, സുമ പള്ളിപ്രം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *