കൽപ്പറ്റ: കേരള എൻജിഒ സംഘ് ശമ്പള സംരക്ഷണ ദിനം ആചരിച്ചു. പ്രഖ്യാപിച്ച ഡി എ യുടെ കുടിശിക ലഭിക്കാനുള്ള നടപടി ഉണ്ടാവണമെന്നും ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സർവീസ് സംഘടനകളുടെ സംയുക്ത യോഗത്തിൽ ഉണ്ടായ പൊതു ധാരണയ്ക്ക് വിരുദ്ധമായിട്ടുള്ള സാലറി ചാലഞ്ച് ഉത്തരവിലൂടെ സർക്കാരും അതിനെ പിന്തുണ നൽകിയ ഇടതു സംഘടനകളും പ്രതിപക്ഷ സംഘടനാ നേതാക്കളെ വഞ്ചിക്കുകയായിരുന്നു. ഈ സാമ്പത്തിക വർഷം രണ്ടു ഗഡു ഡി എ പ്രഖ്യാപിച്ചപ്പോഴും ഡി എ അരിയറിനെ കുറിച്ച് ഒരു വാക്കുപോലും ഉത്തരവിൽ പറയാതെ സർക്കാർ വീണ്ടും ജീവനക്കാരെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തി.
വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന ശമ്പള സംരക്ഷണ ദിനത്തിൽ ശമ്പള സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി പി ബ്രിജേഷ്, എം കെ പ്രസാദ്, കെ ഭാസ്കരൻ , വി.ശിവകുമാർ, സന്തോഷ് നമ്പ്യാർ, വി ജയേഷ്, സ്മിത സുരേഷ്, ദീപു എസ് സി, ജയേഷ് പി.ജെ തുടങ്ങിയവർ നേതൃത്വം നൽകി.