അനധികൃത നിർമാണവും മണ്ണെടുപ്പും വിജിലൻസ് അന്വേഷിക്കണം . യു ഡി എഫ്

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങി അനധികൃത നിർമാണത്തിനും മണ്ണെടുപ്പിനും അനുമതി നൽകി വ്യപകമായ അഴിമതി നടത്തുകയാണെന്നു പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി ആരോപിച്ചു. പരസ്ഥിതി ലോല പ്രേദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ വൻകിട നിർമാണങ്ങൾ നടന്നു വരികയാണ്. സാധാരണക്കാരന് ഒരു വീടിനു പോലും പെർമിറ്റ്‌ യഥാവിധി നൽകാത്ത പഞ്ചായത്ത്‌ മക്കിയാട് പന്ത്രണ്ടാം മൈൽ പ്രദേശത്തു രണ്ടു സുപ്രധാന റോഡുകൾക്കിടയിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടത്തിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഒന്നും തന്നെ പാലിക്കാതെ നിർമാണ അനുമതി നൽകിയിരിക്കുകയാണ്. രണ്ട് റോഡുൾക്കിടയിലുള്ള സ്ഥലത്ത് പതിനഞ്ചുമീറ്ററോളം ഉയരത്തിൽ മണ്ണെടുത്തു. ഇപ്പോൾ തെറ്റമല റോഡ് അപകട ഭീഷണിയിൽ ആണ്. പൊതുമരാമത്തു ഉദ്യോഗസ്ഥർ വന്നു സ്റ്റോപ്പ്‌മെമ്മോ നൽകിയിട്ടു പോലും പഞ്ചായത്തധികൃതരുടെ ഒത്താശയോടെ മണ്ണെടുപ്പ് തുടരുകയാണ്.

പരിസ്ഥിതി ലോല പ്രേദേശമായ ചാലിൽ വൻകിട റിസോർട്ടുകൾക്കാണ് ലക്ഷങ്ങൾ കോഴ വാങ്ങി നിർമാണ അനുമതി നൽകിയത്. ഇത് വൻ ഉരുൾ പൊട്ടലിന് പോലും കാരണമാകുന്ന നിർമാണമാണ് അവിടെ നടക്കുന്നത്. പുതുശ്ശേരിയിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞു ഉദ്യോഗസ്ഥർ ഒമ്പത് ലക്ഷം രൂപ ഫൈൻ ഇട്ടത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇടപെട്ടു ഒഴിവാക്കി നൽകുകയും ഈയിനത്തിൽ നല്ലതുക കൈപ്പറ്റുകയും ചെയ്തതായാണ് ജനസംസാരം. റോഡ് വികസനത്തിന്‌ വേണ്ടി കോറോത്തങ്ങാടിയിൽ കെട്ടിടം അടക്കം പൊളിച്ചു നൽകിയവർക്ക് എം എൽ എ യും പഞ്ചായതും നൽകിയ ഉറപ്പ് പോലും പാലിക്കാതെ പുനർ നിർമിച്ച കെട്ടിടങ്ങൾക്ക് ഇപ്പോഴും പെർമിറ്റു നൽകിയിട്ടില്ല. അത്തരം സാഹചര്യം ഉള്ളപ്പോഴാണ് ലക്ഷങ്ങൾ കോഴ വാങ്ങി അനധികൃത നിർമാണങ്ങൾക്കും മണ്ണുടുപ്പിനും അനുമതി നൽകിയത്.

പഞ്ചായത്തിൽ അടുത്ത കാലത്തു അനുമതി നൽകിയ മുഴുവൻ നിർമാണ പ്രവർത്തങ്ങളും മണ്ണെടുപ്പുകളും വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമായ പരാതികൾ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എസ്. എം. പ്രൊമോദ് മാസ്റ്റർ ആദ്യക്ഷത വഹിച്ചു. യോഗം മുൻ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ടി മൊയ്തു, പി എം.ടോമി, ഡോ: സുനിൽ മാസ്റ്റർ, പടയൻ അബ്ദുള്ള, എം മുസ്തഫ, ആലികുട്ടി ആറങ്ങാടൻ, ജിജിജോണി, എം ടി ജോസഫ്, കുസുമം ജോസഫ്, ആമിന സത്താർ, മൈമൂന കെ. എ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനയർ അബ്ദുള്ള കേളോത് സ്വാഗതാവും ബാബു. കെ. വി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *