ആയുര്‍വേദ ദിനാചരണം നടത്തി
ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ ദിനാചാരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. കവിത അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി. അരുണ്‍കുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനു ജോസ്, ഇ.കെ.ഗീത, ടി.റോയ്, വി.മനോജ് , കെ.ബിജോയ് കുമാര്‍, പി. എസ്. ജിജി ,ഡോ ബിജുല ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ പോഷകാഹര പ്രദര്‍ശനം, ജീവിത ശൈലീ രോഗ നിവാരണ സ്‌ക്രീനിംഗ്, ഔഷധ സസ്യ തിരിച്ചറിയല്‍ മത്സരം തുടങ്ങിയവ നടത്തി.
അപേക്ഷ ക്ഷണിച്ചു
പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ആദ്യവാരം തുടങ്ങുന്ന പത്ത് ദിവസം ദൈര്‍ഘ്യമുള്ള സൗജന്യ കേക്ക് നിര്‍മ്മാണം, ബേക്കറി ഉത്പന്ന നിര്‍മ്മാണത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 8590762300, 8078711040.
പി.എസ്.സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
നവംബര്‍ 2 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍കോട്) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ (പരീക്ഷാ കേന്ദ്രം 1253) പരീക്ഷ കേന്ദ്രമായുള്ള രജിസ്റ്റര്‍ നമ്പര്‍ 1180984 മുതല്‍ 1181183 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പ്ലസ്ടു സെക്ഷനില്‍ നിലവില്‍ ലഭ്യമായിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷ എഴുതാന്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ തീയ്യതി, സമയം എന്നിവയില്‍ മാറ്റമില്ല.
ലോഗോ ക്ഷണിച്ചു
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബാലാവകാശ വാരാചരണം 2024 ന് ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയാണ് ലോഗോ തയ്യാറാക്കേണ്ടത്. എന്‍ട്രികള്‍ [email protected] എന്ന ഇ-മെയിലില്‍ നവംബര്‍ 8 ന് മുമ്പായി ലഭിക്കണം.