മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ മാനന്തവാടിയിൽ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് കർമ്മസമിതിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. വിഷയം സംബന്ധിച്ച് റോഡ് കർമ്മസമിതി അദ്ദേഹത്തിന് വിശദമായ നിവേദനം നൽകി. രക്ഷാധികാരി ഫാദർ വിനോദ്, വൈസ് പ്രസിഡൻ്റ് ജോൺസൺ മാസ്റ്റർ, ജോയിൻ സെക്രട്ടറി സാജൻ തുണ്ടിയിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉലഹന്നാൻ പട്ടർമഠം, ബ്ലെസ്സി പാറക്കൽ, പ്രകാശ് കുമാർ വി പടിഞ്ഞാറത്തറ എന്നിവർ കാര്യങ്ങൾ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു.
പൂഴിത്തോട് എസ്റ്റേറ്റ് ഭൂമികളിലൂടെ നിലവിലുണ്ടായിരുന്ന റോഡിന് രണ്ടു പാലങ്ങളുടെ കണക്ടിവിറ്റി മാത്രം ആവശ്യമുണ്ടായിരുന്ന സാഹചര്യത്തെ, പൂർണ്ണമായും തെറ്റായ റിപ്പോർട്ട് കേന്ദ്രത്തിൽ സമർപ്പിച്ച് റോഡ് പണി ബ്ലോക്ക് ആക്കി എടുക്കുകയാണ് വനംവകുപ്പ് ചെയ്തത് എന്ന്, ഡോക്യുമെൻ്റുകൾ അടക്കം മന്ത്രിക്ക് വിശദീകരിച്ചു നൽകി. 30 വർഷം മുമ്പ് ഇതൊരു ബദൽ പാത ആയിരുന്നുവെങ്കിൽ, ഇന്നത് വയനാടിന് ഒരു എമർജൻസി എക്സിറ്റ് ആണ്, ഒന്നരക്കോടി രൂപ സർവ്വേയ്ക്ക് അനുവദിക്കുകയും, വനം മന്ത്രി സർവ്വേ നടത്താനുള്ള അനുമതി കൊടുക്കാതിരിക്കുകയും വഴി എന്തു കാര്യങ്ങളാണ് സർക്കാർ ഇതിനുവേണ്ടി ചെയ്യുന്നത്.