ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം www.keralamediaacademy.org ല്‍ അപേക്ഷിക്കണം. ഫോണ്‍- കൊച്ചി സെന്റര്‍- 8281360360, 0484-2422275, തിരുവനന്തപുരം സെന്റര്‍- 9447225524, 0471-2726275.

വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

വയനാട് സോഷ്യല്‍ ഫോറസ്റ്റട്രി ഡിവിഷന്‍ ട്രാന്‍സിഷന്‍ സ്റ്റഡിസ്, വയനാട് വന്യ വന്യജീവി സങ്കേതത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്ലൈമറ്റ് ജോണലിസം എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് സമാപിച്ചു. സോഷ്യല്‍ ഫോറസ്റ്റട്രി ഉത്തരമേഖലാ കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. ത്രിദിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റട്രി ഡിവിഷന്‍ എ.സി.എഫ് എം.ടി ഹരിലാല്‍, എഴുത്തുകാരന്‍ കെ സഹദേവന്‍, സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍, സോഷ്യല്‍ ഫോറസ്റ്റട്രി കോഴിക്കോട് എക്സ്റ്റന്‍ഷന്‍ വിഭാഗം എ.സി.എഫ് ഇതിയ്യാസ, പത്രപ്രവര്‍ത്തകന്‍ എം.കെ രാമദാസ്, സോഷ്യല്‍ ഫോറസ്റ്റട്രി കല്‍പ്പറ്റ, മാനന്തവാടി റെയിഞ്ച് ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ലീഗല്‍ മെട്രോളജി ക്യാമ്പ്

ലീഗല്‍ മെട്രോളജി വകുപ്പ് വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാരികള്‍ക്കായി അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് നവബംര്‍ 19, 22 തിയതികളില്‍ യഥാക്രമം നടക്കുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള അധിക പരിശീലനം നാളെ

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി നവംബര്‍ 4,5,7, തിയതികളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്ത പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട അധിക പരിശീലനം നാളെ (നവംബര്‍ 8) രാവിലെ 9.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *