മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു

കൽപ്പറ്റ: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ 20 വീടുകൾ നിർമ്മിച്ചു നൽകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ്‌ വെട്ടത്ത് നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറാ അംഗം പി.ഹസ്സൻ മുസ്‌ല്യാർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഒന്നാം ഘട്ടത്തിൽ നിർമ്മാണം ആരംഭിക്കുന്ന 9 വീടുകളുടെ ശിലാസ്ഥാപനം വിവിധ ജമാഅത്ത് ഇമാമീങ്ങൾ നിർവഹിച്ചു. മഹല്ല് കൂട്ടായ്മ രക്ഷാധികാരികളായ വി. എച്ച്. അലിയാർ ഖാസിമി, ഓണമ്പിള്ളി അബ്ദുൽ സലാം മൗലവി, മുസ്തഫ ബാഖവി, അൽ-ഹാഫിസ് ഷിഹാബുദ്ദ്ധീൻ അസ്ഹരി, അബ്ദുള്ള അൻവരി, ഇസ്മായിൽ ഹസനി അൽ-ബാഖവി, റഫീഫ് അഹ്സനി ചേളാരി, അബ്ദുൽ ലത്തീഫ് അഹ്സനി കൽപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ വിഷയം അവതരിപ്പിച്ചു. സി.കെ.അമീർ, ഷരീഫ് പുത്തൻപുര, സി.വൈ.മീരാൻ, സയ്യിദ് കുഞ്ഞിക്കോയ സഖാഫി മയ്യിൽ, നാസർ മാസ്റ്റർ, ബഷീർ മുസ്‌ല്യാർ ഞെർലേരി, അബ്ദുല്ല കർട്ടാങ്കണ്ടി, അബ്ദു ഹാജി, കെ.കെ. ഇബ്രാഹിം, മാവൂടി മുഹമ്മദ്‌ ഹാജി, ഹൈദ്രോസ് ഹാജി കാരോത്തുകുഴി, നസീർ ബാബു, അഡ്വ. അനീസ് ഫായിദ്, പി.എസ്.അബ്ദുൽ നാസർ, എം.യു.അബ്ദുൽ ഖാദർ ഹാജി മേക്കാലടി, ഷെരീഫ് കുറുപ്പാലി, അൻസിൽ പാടത്താൻ, റഷീദ് ചമ്പാരത്തുക്കുന്ന്, നാസർ എളമന, ഷബീർ കുറ്റിക്കാട്ടുകര, അൻവർ ഫിറോസ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *