പള്ളിക്കുന്ന്: കണിയാമ്പറ്റ പഞ്ചായത്തിലെ ചുണ്ടക്കര പതിനാലാം വാർഡിൽ ജോസ് തോട്ടത്തിൽ, ജയിംസ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം കുടുംബങ്ങൾ ബി. ജെ പി യിൽ നിന്നു രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നതായി നേതാക്കൾ അറിയിച്ചു. ഇവരെ ഡി. സി. സി ജനറൽ സെക്രട്ടറി നജീബ് കരണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബിനു പീറ്റർ, ശോഭരാജ്, കെ. ബി.ബിനീഷ്, ടോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.