കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിന്റെയും, ജില്ലാ ലൈബ്രറിയുടെയും നേതൃത്വത്തിൽ ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൽ നിന്നും തെരഞ്ഞെടുത്ത എൻ. എസ്. എസ് വളണ്ടിയർമാർക്ക് ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന “പബ്ലിക് സോഫ്റ്റ്‌വെയർ ഡാറ്റാ എൻട്രിയുടെ” താലൂക്ക് തല പരിശീലനം ജില്ലാ ലൈബ്രറി ഹാളിൽ വച്ചു നൽകി. ലൈബ്രറികളിലെ പുസ്തകങ്ങൾ സോഫ്റ്റ്‌വെയറിലേക്ക് എൻട്രി നടത്താൻ സഹായിക്കുന്നതിനാണ് എൻ. എസ്. എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകിയത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ. ബിജുജൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ജില്ലാ കോ – ഓർഡിനേറ്റർ കെ. എസ്. ശ്യാൽ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ലൈബ്രേറിയൻ സുമേഷ് ഫിലിപ്പ് ക്ലാസ്സ് എടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാർ, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. കെ. അച്ചുതൻ, എ. കെ. മത്തായി എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ സ്വാഗതവും, താലൂക് എക്സിക്യൂട്ടിവ് അംഗം പി. കെ. ഷാഹിന നന്ദിയും പറഞ്ഞു.