കൽപ്പറ്റ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാർ നീതിക്കായി സമരം ചെയ്തവരെ തല്ലി ചതച്ചതിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു.
പ്രവർത്തകരെ തിരഞു പിടിച്ചാണ് ചില പോലീസുകാർ മർദ്ദിച്ചത്. പലരുടെയും പരിക്ക് ഗുരുതരമുള്ളതാണ്. സർവ്വതും നഷ്ടപ്പെട്ട ഒരു ജനതക്ക് വേണ്ടി പോരാട്ടം നയിക്കുന്ന നേതാക്കൾ രക്തം ചൊരിഞ്ഞത് നമ്മുടെ സഹജീവികൾക്ക് വേണ്ടിയാണന്നും സർക്കാർ വിചാരിച്ചാൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനാകില്ലന്നും ജയലക്ഷ്മി പറഞ്ഞു.