കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവും റാഫി ഡിജിറ്റലും ചേർന്ന് ഡിജിറ്റൽ മേഖലയിൽ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ‘ഡിജി എംപവർമെന്റ്’ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വപ്ന രാജേഷ്, ലികേഷ് കെ, ഡയറക്ടർമാരായ എം എ മുഹമ്മദ് റാഫി, ഹാഫിസ് മുബഷിർ, തുടങ്ങിയവർ സംബന്ധിച്ചു.