മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ. എസ് (വയസ്സ് 29) എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്. എന്നിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ്. പി.ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്. വി.കെ, ബിനു. എം. എം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ. ബി. ആർ, അഞ്ജുലക്ഷ്മി. എ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.