കൽപ്പറ്റ: കൽപ്പറ്റയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന മണിപ്പൂർ ഐക്യദാർഢ്യ സദസ്സിൽ ബ്രഹ്മഗിരിക്കെതിരെ സമര പ്രഖ്യാപനം നടത്തും.
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിൽ നേതൃമാറ്റത്തിനും
ജില്ലാ യു ഡി.എഫ് ധാരണ.
തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ യു.ഡി.എഫ് ധാരണ തർക്കമില്ലാതെ പാലിക്കപ്പെടാൻ യു.ഡി.എഫ്. യോഗത്തിൽ ധാരണയായതായി യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.
ബ്രഹ്മഗിരി അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫ്. കൈയ്യും കെട്ടി നോക്കിയിരിക്കില്ലന്നും ഡി.സി.സി.ഓഫീസിൽ ചേർന്ന യു. ഡി.എഫ്. യോഗത്തിന് ശേഷം യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഇതു വരെ സർക്കാർ ബ്രഹ്മഗിരിക്ക് എത്ര രൂപ നൽകിയിട്ടുണ്ടന്ന് പരസ്യപ്പെടുത്തണമെന്നും ഇവർ പറഞ്ഞു.
നേരത്തെ ധാരണയായ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനം മാറാനുള്ളവർ ജൂലൈ അഞ്ചിന് മാറേണ്ടവർ രാജി വെക്കും.
മേപ്പാടി, മുപ്പൈനാട്, പടിഞാറത്തറ, കണിയാമ്പറ്റ മുട്ടിൽ പഞ്ചാൽത്തുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഭരണത്തിൽ നേതൃമാറ്റം ഉണ്ടാവുക.
നൂൽപ്പുഴയിലും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലും സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ വിഷയം നേതാക്കൾ ഇടപ്പെട്ട് തീരുമാനമാക്കും.
നേരത്തെ ധാരണയായ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനം മാറാനുള്ളവർ ജൂലൈ അഞ്ചിന് രാജി വെക്കും.