കൽപ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ ഒരാളുടെ സാമ്പിളും ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 4 പേരുടെ സാമ്പിളുകളും പരിശോധനക്കയച്ചു. 12 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.