തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെന്ന് റവന്യൂമന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വസ്തുവിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ സ്വന്തം ചുമതലയില്‍ മുറിച്ചുമാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.