പൂർവ്വ വിദ്യാർത്ഥി സംഗമവുംഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു


മാനന്തവാടി: വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂളിൽ 1976 – 77 വർഷത്തിൽ എസ് എസ് എൽ സി കഴിഞ്ഞ് സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ആദ്യ സംഗമവും 2022-23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുളള അനുമോദന യോഗവും നടത്തി..
വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
1958 ലാണ് വെള്ളമുണ്ട എ യു പി സ്കൂളിന്റെ കെട്ടിടത്തിൽ താത്കാലികമായി ഹൈസ്കൂൾ ആരംഭിക്കുന്നത്.പിന്നീട് പടിപടിയായി ഇന്ന് കാണുന്ന നിലയിലേക്ക്,മികവിന്റെ കേന്ദ്രമായി ഉയർന്നു വന്നു.
പൂർവ്വവിദ്യാർത്ഥി സംഗമത്തോടൊപ്പം കുട്ടികളെ ആദരിക്കൽ ചടങ്ങ് തലുറകളുടെ അനുഭവം പങ്കിടൽ വേദികൂടിയായി മാറി.
യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. അഡ്വ.ജോർജ്ജ്,പി.മൊയ്തു,എം എം ചന്തു മാസ്റ്റർ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് അംഗം,റിട്ടേർഡ് എഡിഎം രാജു,മേഴ്സികുമാരി,ഫിദറഹ്മത,
കെ.കെ.സുഷമകുമാരി നേഹ ഷാജു എന്നിവർ ആശംസ നേർന്നു.
എം.നാരായണൻ സ്വാഗതവും എം.എ.മോഹനൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *