കമ്പളക്കാട്: കനത്ത മഴയിൽ കളരിക്കുന്ന് സാവാൻ ഷഫീക്കിന്റെ വീടാണ് ഇടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ ഭിത്തികളും മേൽക്കൂരയും നിലംപൊത്തി. ശേഷിക്കുന്നവയ്ക്ക് വിള്ളൽ വീണതിനാൽ വീട് പൂർണമായും തകർന്ന അവസ്ഥയിലായി. സംഭവസമയം വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു. 35 വർഷത്തോളം പഴക്കമുള്ള വീട് നിലംപൊത്തൽ ഭീഷണിയിലായതിനാൽ ഷഫീക്കും കുടുംബവും 18 ദിവസം മുമ്പാണ് നെല്ലിയമ്പത്ത് വടകവീട്ടിലേക്ക് താമസം മാറ്റിയത്. കണിയാമ്പറ്റ വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.