വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 ജൂണിൽ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയും, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു വിൽക്കുകയും ചെയ്തുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതിയെ 08.07.2023ന് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ കെ. രാജീവ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എ.എസ്.ഐ കെ. മൊയ്തു, എസ്‌.സി.പി.ഒ എ. അബ്ദുൾ റഹീം, പ്രജീഷ്‌ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *