മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി 17ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17ന് പുലര്‍ച്ചെ 3 മണി മുതല്‍ ഉച്ചവരെയായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നതെന്നും വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.മുന്‍ വര്‍ഷങ്ങളെ പോലെ ഗതാഗത നിയന്ത്രണം ഇത്തവണയും ഉണ്ടായിരിക്കും. ബലദര്‍പ്പണത്തിനായി 16, 17 തീയ്യതികളില്‍ എത്തുന്ന വാഹനങ്ങള്‍ കാട്ടിക്കുളത്ത് ഭക്തരെ ഇറക്കി ഭക്തര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ തിരുനെല്ലിയിലേക്ക് എത്തണം. അതിനായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്. റവന്യു പോലീസ്, ദേവസ്വം ആരോഗ്യ വകുപ്പ് എന്നിവരുടെ ഏകോപനത്തോടെയാണ് വാവ് ബലിക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയെതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാവ് ബലി ചടങ്ങുകള്‍ സുഗമമായി നടത്തുന്നതിനായി സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.