കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര ബിരുദം ഡിപ്ലോമ കോഴ്സില്‍ മാധ്യമ സ്ഥാപനങ്ങളില്‍ പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ്, എന്നിവയില്‍ പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. അപേക്ഷകള്‍ ജൂലൈ 20 നകം കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തേര്‍ഡ് ഫ്‌ളോര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് കോഴിക്കോട്, 673002. ഫോണ്‍: 9544958182.
പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. 15 ശതമാനം ബാക്ക് എന്റഡ് സബ്‌സിഡി ലഭിക്കും. താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായ് ബന്ധപ്പെടുക. ഫോണ്‍: 04936 202869, 9400068512.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി – എച്ച് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കാം. സ്ഥാപന മേധാവി www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0495 2377786.
അധ്യാപക നിയമനം
വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഓരോ ഒഴിവുകളുള്ള എച്ച്.എസ്.ടി മലയാളം, സ്‌പെഷ്യല്‍ ടീച്ചര്‍ ഡ്രോയിംഗ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍: 04936 229005.