ജില്ലയിലെ പ്രധാന അറിയിപ്പുകൾ

യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2022 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചേയ്യേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതാത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ ജൂലൈ 25 നകം ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോറവും ജില്ലാ യുവജനകേന്ദ്രത്തിലും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04936204700, 9645423506, 9605757107.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിലേക്ക് ജീവനക്കാരുടെ സേവന പുസ്തകം പരിശോധിക്കുന്നതിന് കേരള സര്‍വീസ് റൂള്‍സിലും ജീവനക്കാര്യങ്ങളിലും പരിചയ സമ്പന്നരായ സര്‍വീസ് കണ്‍സള്‍ട്ടന്റ്സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നകം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936202869, 9400068512.

ഓഫീസ് അറ്റന്‍ഡന്റ് നിയമനം

കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ ഒഴിവുളള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും അധിക യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 14 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 286119.

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 8547005077.

കല്‍പ്പറ്റ പുത്തൂര്‍വയലിലെ എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 23 ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്സില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ 10 ന് പുത്തൂര്‍വയലിലെ എസ്.ബി.ഐ ട്രെയിനിംഗ് കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 8078711040.

ടെണ്ടര്‍ ക്ഷണിച്ചു

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ്, സ്റ്റേഷനറി ഐറ്റംസ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 19 നകം ടെണ്ടര്‍ ലഭിക്കണം.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിസ്സാന്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് അസോസിയേറ്റ്‌സ് കോഴ്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 25 ന് വൈകീട്ട് 4 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 9497880443

സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയ സ്‌ക്രീനിംഗ് ക്യാമ്പ് 18 ന്

കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചി, ഇന്‍ഗ ബാംഗ്ളൂര്‍, ജോയന്റ് വളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് ജ്വാല, ചൈല്‍ഡ്ലൈന്‍ വയനാട് കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനാ മുറിചുണ്ടോടു കൂടിയോ, അണ്ണാക്കിന്റെ വൈകല്യത്തോടു കൂടിയോ ജനിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ ശസ്ത്രക്രിയക്കുളള പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് രാവിലെ 9 മുതല്‍ 1 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൂബിലി ഹാളിലാണ് പ്രാഥമിക പരിശോധന ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും 9562911098, 9562941098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ www.polyadmission.org/gifd എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 220147, 9387975775.

Leave a Reply

Your email address will not be published. Required fields are marked *