ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അധ്യാപക നിയമനം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപക (കാറ്റഗറി നം. (562/21) തസ്തികയുടെ ഇന്റര്‍വ്യൂ ജൂലൈ 19, 20 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തിച്ചേരണം.

മസ്റ്ററിങ്ങ് സമയപരിധി നീട്ടി

കേരള കള്ളു വ്യവസായ ക്ഷേമനിധി വ്യവസായ ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിങ്ങിന് നടത്തുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി നല്‍കി.

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ ഷോപ്പുകളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് നല്‍കും. ഖാദി തുണിത്തരങ്ങള്‍, ബഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധതരം സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും റിബേറ്റ് നിരക്കില്‍ വാങ്ങാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യം ലഭിക്കും.

പി.എം കിസാന്‍ സമ്മാന്‍ നിധി; ക്യാമ്പ് നടത്തും

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴിയും ലഭ്യമാകും. നിലവില്‍ ആധാര്‍ ലിങ്ക് ചെയ്യാത്ത കര്‍ഷകര്‍ക്കും ആധാര്‍ ലിങ്ക് ചെയ്യുന്നത് പരാജയപ്പെട്ടതുമൂലം ആനുകൂല്യം ലഭിക്കാത്തവര്‍ക്കും തപാല്‍ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കാം. ഇതിനായി തപാല്‍ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് വിവിധ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തും. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കും ലിങ്ക് ചെയ്ത് പരാജയപ്പെട്ടത് മൂലം ഗഡുക്കള്‍ ലഭിക്കാത്തവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വനിത സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും. ആഗസ്റ്റ് 1 മുതല്‍ 11 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info എന്ന ലിങ്കിലൂടെ ജൂലൈ 26 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 253 2890, 2550322, 7012376994.

ലീഗല്‍ അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ പട്ടികജാതിക്കാരായ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 22 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824.

Leave a Reply

Your email address will not be published. Required fields are marked *