ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സൈക്കോളജി അപ്രന്റീസ് നിയമനം

ജീവനി പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എന്‍.എം.എസ്.എം. ഗവ. കോളേജ് ഹോംസ്റ്റേഷനായും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ അധിക ചുമതലയോടും കൂടിയാണ് നിയമനം. ജൂലൈ 20 ന് രാവിലെ 11 ന് എന്‍.എം.എസ്.എം ഗവ. കോളേജില്‍ കൂടിക്കാഴ്ച നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ രേഖകള്‍, അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 204569.

മാനന്തവാടി ഗവ. കോളേജില്‍ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 18 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖം നടക്കും. റഗുലര്‍ സൈക്കോളജി ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തി പരിജയം അഭിലഷണീയം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ പകര്‍പ്പ് എന്നിവയുമായി കോളേജില്‍ എത്തിച്ചേരണം. ഫോണ്‍: 04935 24035.

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എഴാം ക്ലാസില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 21 ന് രാവിലെ 10 ന് പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശന പരീക്ഷ നടക്കും. അപേക്ഷകരുടെ രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ഫോണ്‍: 04936 255156.

ഡോക്ടര്‍ നിയമനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ പേര്യ, പൊരുന്നന്നൂര്‍, നല്ലൂര്‍നാട് സി.എച്ച്.സികളിലേക്ക് സായാഹ്ന ഒ.പി ഡോക്ടര്‍ എന്നീ തസതികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂലൈ 20 രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 296100.

മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

ജനകീയ മത്സ്യകൃഷി പദ്ധതികളായ കാര്‍പ്പ് മത്സ്യകൃഷി, പടുത കുളങ്ങളിലെ വരാല്‍, അനാബസ് മത്സ്യകൃഷി, പുന:ചംക്രമണ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി, ശാസ്ത്രീയ വരാല്‍ കൃഷി, ശാസ്ത്രീയ അനാബസ് കൃഷി, ശാസ്ത്രീയ ആസ്സാംവാള കൃഷി, ശാസ്ത്രീയ ഗിഫ്റ്റ് കൃഷി, കുളങ്ങളിലെ കൂട് മത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 20 നകം തളിപ്പുഴ മത്സ്യഭവനിലോ കാരാപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമര്‍പ്പിക്കാം. ഫോണ്‍: കാരാപ്പുഴ മത്സ്യഭവന്‍: 9497479045, തളിപ്പുഴ മത്സ്യഭവന്‍: 9526822023, അസിസ്റ്റന്റ് ഡയറക്ടര്‍: 04936 293214.

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,19,500 രൂപയും നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടര്‍ സ്‌ക്രീനും വാങ്ങുന്നതിന് 9,59,589 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

ഹരിത കര്‍മ്മസേന; മാതൃകയായി ചെന്നലോട്

മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട്. അവശ വിഭാഗങ്ങള്‍ ഒഴികെ ആള്‍താമസമുള്ള മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന യൂസര്‍ ഫീ, അജൈവ പാഴ്‌വസ്തു ശേഖരണം എന്നിവയില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. അവശ വിഭാഗം ജനങ്ങളുടെ യൂസര്‍ ഫീ തുക ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തി നല്‍കും. ഓരോ വീടുകളിലും കലണ്ടര്‍ പ്രകാരം കൃത്യമായി ഹരിതകര്‍മ്മ സേന എത്തി അജൈവ മാലിന്യം ശേഖരിക്കുന്നതോടൊപ്പം അവ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. ചെന്നലോടിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശവാസികളുടെ മികച്ച പിന്തുണയമുണ്ട്.
തരിയോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളായ അന്നമ്മ സെബാസ്റ്റ്യന്‍, സാഹിറ അഷ്റഫ്, വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി, വാര്‍ഡ് വികസന സമിതി, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഴകേറും ചെന്നലോട് ക്യാമ്പിന്റെ ഭാഗമായി ശുചിത്വ മേഖലയില്‍ മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നു.

പത്താംതരം തുല്യതാ പരീക്ഷ; 27 വരെ ഫീസ് അടയ്ക്കാം

പത്താംതരം തുല്യതാ പൊതുപരീക്ഷക്ക് ജൂലൈ 25 വരെ ഫീസ് അടയ്ക്കാം. പത്തു രൂപ പിഴയോടെ 27 വരെയും അടക്കാം. പൊതുപരീക്ഷ സെപ്റ്റംബര്‍ 11 ന് ആരംഭിച്ച് 20 ന് സമാപിക്കും. റെഗുലര്‍ വിഭാഗത്തിന് 750 രൂപയാണ് പരീക്ഷാഫീസ് (പ്രൈവറ്റ് ഓള്‍ഡ് സ്‌കീം ഗ്രേഡിങ്) ഒരു വിഷയത്തിന് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി കണ്‍ഫര്‍മേഷന്‍ നല്‍കിയശേഷം പ്രിന്റ് എടുത്ത് അനുബന്ധ രേഖകളോടൊപ്പം നിശ്ചിത ഫീസ് സഹിതം പരീക്ഷ കേന്ദ്രം ചീഫ് സൂപ്രണ്ടുമാരെ ഏല്‍പ്പിക്കണം. ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ്.എസ് മാനന്തവാടി, കല്‍പ്പറ്റ എസ്.കെ.എം.ജെ, പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *