കൽപ്പറ്റ: കര്‍ക്കിടക വാവുബലി ദിനത്തില്‍ വിശ്വാസികളുടെ ബലി തര്‍പ്പണം സുഗമമായി നടത്തുന്നതിനായി തിരുനെല്ലി ക്ഷേത്ര പരിസരത്ത് ട്രാഫിക് നിയന്ത്രണങ്ങള്‍ ഈ വര്‍ഷവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. 16.07.2023 തിയ്യതി വൈകീട്ട് മൂന്ന് മുതല്‍ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. തിരുനെല്ലി ക്ഷേത്ര പരിസരത്തും, റോഡ് സൈഡിലും പാര്‍ക്കിംഗ് അനുവദനീയമല്ല.
നിയന്ത്രണങ്ങൾ ;
1. കാട്ടിക്കുളം വഴി സ്വകാര്യ വാഹനത്തില്‍ വരുന്നവര്‍ വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്ത് കെ.എസ്.ആര്‍.ടി.സിയില്‍ തിരുനെല്ലിയിലേക്ക് യാത്ര തുടരേണ്ടതാണ്.
2. തോല്‍പ്പെട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തെറ്റ് റോഡ് ഭാഗത്തു വാഹനം പാര്‍ക്ക് ചെയ്ത് കാട്ടിക്കുളത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര തുടരേണ്ടതാണ്.
3. തോല്‍പ്പെട്ടി, അപ്പപ്പാറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അപ്പപ്പാറ പാര്‍ക്ക് ചെയ്ത് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര തുടരേണ്ടതാണ്.
4. കാട്ടിക്കുളത്ത് നിന്നും പനവല്ലി വഴി തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതല്ല.
5. തിരുനെല്ലി ക്ഷേത്ര പരിസരത്തുള്ള റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ബുക്ക് ചെയ്ത് വരുന്നവര്‍ ബുക്കിങ് സംബന്ധിച്ച രേഖകള്‍ കാണിച്ച ശേഷം കാട്ടികുളത്ത് നിന്നും സ്വകാര്യ വാഹനത്തില്‍ യാത്ര തുടരാവുന്നതാണ്.
6. കാട്ടിക്കുളത്ത് എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് പഞ്ചായത്ത് ഗ്രൗണ്ട്, ബാവലി റോഡ് സൈഡ്, സെന്റ് ജോര്‍ജ് ചര്‍ച്ച് ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ് .
7. കാട്ടിക്കുളത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക്, കാട്ടിക്കുളത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വിശ്രമത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളതാണ്.
8. ബാവലി ഭാഗത്ത് നിന്നും തിരുനെല്ലിയിലേക്ക് വരുന്ന വാഹനങ്ങള്‍ ഭക്ത ജനങ്ങളെ കാട്ടിക്കുളത്ത് ഇറക്കിയ ശേഷം കാട്ടിക്കുളം -സെക്കന്റ് ഗേറ്റ് -ബാവലി റോഡ് സൈഡില്‍ ഒരു ഭാഗത്ത്പാര്‍ക്ക് ചെയ്യേണ്ടതാണ്.