മഴയ്ക്ക് താല്‍കാലിക ശമനം; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് മഴയ്ക്ക് താല്‍കാലിക ശമനം. ഇന്ന് മുതല്‍ 3 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ഉണ്ടാക്കാൻ സാധ്യതയില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലെയും മഴ മുന്നറിയിപ്പ് പിൻവലിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും പിൻവലിച്ചു. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാല്‍ പ്രദേശത്തിന് നല്‍കിയിട്ടുണ്ട്. ഇതേസമയം, ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *