കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി: പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

വൈത്തിരി: വൈത്തിരിയിൽ ഡി.ജെ പാർട്ടിയിൽ ഉപയോഗിക്കാനും വിൽപ്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹോം സ്റ്റേ ഉടമയെ കേസിൽ നിന്നും ഒഴിവാക്കാനായി ഒന്നേകാൽ ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി ആരോപണം. വൈത്തിരി പോലീസ് ഇൻസ്പെക്ടർ ജയനെതിരെയാണ് ആരോപണമുള്ളത്. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഓഫീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും സൂചനയുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ ജൂൺ മാസം 27 ന് രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി 9 പ്രതികളെ പിടികൂടിയത്. 10.20 ഗ്രാം എം.ഡി.എം.എയും ഇവരിൽ നിന്നും പിടികൂടിയിരുന്നു. വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവർ താമസിച്ച ഹോംസ്റ്റേയിൽ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *