കല്‍പ്പറ്റ: ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ഓള്‍ട്ടര്‍നേറ്റീവ്‌സ് – ജ്വാല, ചൈല്‍ഡ് ലൈന്‍ വയനാട്,എറണാകുളം കിന്‍ഡര്‍ ഹോസ്പിറ്റല്‍,ഓപ്പറേഷന്‍ സ്മയില്‍,ഇന്‍ഗാ ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ സ്മയില്‍’ പദ്ധതിയുടെ ഭാഗമായി സൗജന്യമായി നടത്തുന്ന മുച്ചിറി ശസ്ത്രക്രിയക്കായുള്ള സ്‌ക്രീനിംഗ് ക്യാമ്പ്കല്‍പറ്റയില്‍സംഘടിപ്പിച്ചു.ഓപ്പറേഷന്‍ സ്മയില്‍ പേഷ്യന്റ് കോ ഓഡിനേറ്റര്‍ ശുഭം മണ്ഡല്‍ സ്‌ക്രീനിംഗിന് നേതൃത്വം നല്കി.ജ്വാല ഡയറക്ടര്‍ സി.കെ ദിനേശന്‍, ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍ അനഘ പി.ടി, ജിന്‍സി എലിസബത്ത്, മുനീര്‍.കെ.പി, മെല്‍ഹ മാണി,എന്നിവര്‍ സംസാരിച്ചു.11 പേര്‍ക്ക് ജൂലായ് 28 മുതല്‍ എറണാംകുളം കിന്റര്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയകള്‍ ആരംഭിക്കും.