തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലെര്‍ട്ടുള്ളത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ തീരത്തിനും മുകളിലായി ഇപ്പോള്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ ന്യുന മര്‍ദ്ദം സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് കേരളത്തില്‍ ശക്തമായ മഴമുന്നറിയിപ്പ് നല്‍കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.