പുൽപ്പള്ളി: കടമാൻതോടിന് കുറുകെ പണിയാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 28 മീറ്റർ ഉയരമുള്ള വൻകിട ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിലവിൽ രണ്ട് ഡാമുകളുള്ള വയനാട്ടിൽ ഇനി ഒരു വൻകിട ഡാം കൂടി താങ്ങാനുള്ള ശേഷിയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കപ്പെടണം. വൻകിട ഡാമിന് പകരമായി ഒന്നിലധികം ചെറുകിട ഡാമുകൾ നിർമ്മിച്ച് ആവശ്യമായ ജലം ലിഫ്റ്റ് ഇറിഗേഷനിലൂടെ കൃഷിസ്ഥലത്ത് എത്തിക്കുകയെന്നതാണ് കൂടുതൽ അഭികാമ്യം.28 മീറ്റർ ഉയരത്തിൽ ഡാം പണിയുന്ന പക്ഷം പുൽപ്പള്ളി ടൗണിലെ താഴെയങ്ങാടിയിൽ വെള്ളം എത്തുന്ന അവസ്ഥയാണ് എന്ന് ഉത്തരവാദിത്വപ്പെട്ടവർ തന്നെ പറയുന്നു.ഏഴ് പതിറ്റാണ്ടിലധികമായി പൂർവ പിതാക്കന്മാർ മണ്ണിനോട് മല്ലടിച്ച് പണിതുയർത്തിയ താഴെയങ്ങാടി ടൗണിനേയും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുൽപ്പള്ളി ടൗണിന്റെ പ്രാന്ത പ്രദേശത്തുള്ള ആളുകളെയും കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വൻകിട പദ്ധതിയോട് വ്യാപാരി സമൂഹത്തിന് തീർത്തും താല്പര്യമില്ല.മറിച്ച് പരിസ്ഥിതിക്ക് ദോഷമില്ലാത്ത വിധത്തിൽ ചെറുകിട അണക്കെട്ടുകൾ നിർമ്മിച്ച് ജലം വയലിൽ തന്നെ സംഭരിച്ചാൽ കാർഷിക മേഖലയ്ക്കുണ്ടാകുന്ന ഭീമമായ കഷ്ട നഷ്ടങ്ങൾ ഒഴിവാക്കാവുന്നതാണ്. കുടിയേറ്റ കർഷകർ ചോര നീരാക്കിയുണ്ടാക്കിയ,കൃഷി ഭൂമിയും,കിടപ്പാടവും നഷ്ടപ്പെടുത്താതെ,കരയിലേക്ക് കാര്യമായി വെള്ളം കയറാത്ത വിധം മനുഷ്യർക്ക് ദോഷമില്ലാത്ത രീതിയിലുള്ള ചെറുകിട ഡാമുകളാണ് പുൽപ്പള്ളിക്ക് ആവശ്യം.തരിയോട് ടൗണിന് നിലവിൽ വന്നുചേർന്നിരിക്കുന്ന ഗതികേട് പുൽപ്പള്ളിക്ക് വരാതിരിക്കാനായി വിശദമായ ചർച്ചകൾ നടത്തി, നാടിന് ആവശ്യമില്ലെങ്കിൽ ഈ വൻകിട പദ്ധതി സമൂഹ നന്മയ്ക്കായി ഒഴിവാക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യമെന്ന് യോഗം സംഘടനയുടെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ .കെ.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ടും, മാനന്തവാടി യൂണിറ്റ് പ്രസിഡണ്ടുമായ കെ.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി അജിമോൻ കെ.എസ്, ട്രഷറർ കെ.ജോസഫ്,ബാബു.ഇ.ടി, ഷാരി ജോണി, അജേഷ് കുമാർ,റഫീഖ് കെ.വി ,എം.കെ.ബേബി, അബ്രഹാം.കെ.കെ, വേണുഗോപാൽ,ടോമി.പി.സി, ബാബു സി.കെ,ബാബു രാജേഷ്,പി.എം.പൈലി, മുഹമ്മദ് ഇ.കെ,അനന്തൻ കെ.കെ, ഹംസ,പ്രഭാകരൻ, ലിയോ ടോം,ശിവദാസ്, ഷാജിമോൻ,സജി വർഗീസ്, രാമകൃഷ്ണൻ, സുനിൽ ജോർജ്,സുജിത്ത്, വികാസ് ജോസഫ്,ബിജു പൗലോസ്,പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു