വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ


ലോട്ടറി ക്ഷേമനിധി അംഗത്വം പുതുക്കണം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2018 മാര്‍ച്ച് മുതല്‍ അംശദായം ഒടുക്കുന്നതില്‍ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവരുമായ അംഗങ്ങള്‍ക്ക് പിഴയോടെ അംശദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. ആഗസ്റ്റ് 26 വരെ പുതുക്കാന്‍ അവസരം ലഭിക്കും. അംഗത്വം റദ്ദായവര്‍ക്ക് അംഗത്വ പാസ്സ് ബുക്ക്, അംഗത്വം റദ്ദായ കാലയളവുമുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ അംഗങ്ങള്‍ നേരിട്ടെത്തി അംഗത്വം പുതുക്കണം.

തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

മാനന്തവാടി നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈകളുടെ വിതരണോദഘാടനം മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വള്ളിയൂര്‍കാവ് കണ്ണിവയല്‍ മെതികളത്ത് നടന്ന ചടങ്ങില്‍ നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ കെ.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുണമെന്മയുള്ളതും കായ്ഫലമുള്ളതുമായ 1200 തെങ്ങിന്‍ തൈകളാണ് മാനന്തവാടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരും സമിതി ഭാരവാഹികളും കര്‍ഷകരും പങ്കെടുത്തു.

മരം ലേലം

തിരുനെല്ലി പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ള ഉണങ്ങി നിന്നിരുന്നതും, മുറിച്ചുമാറ്റപ്പെട്ടതുമായ തേക്ക് മരം ആഗസ്റ്റ് 7 ന് രാവിലെ 12 ന് തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 202525.

മരം ലേലം

തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയില്‍ പുറമ്പോക്കില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ മരങ്ങള്‍ ജൂലൈ 26 ന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായോ https://etenders.kerala.govt.in/ എന്ന വെബ്‌സൈറ്റിലോ സന്ദര്‍ശിക്കുക. ഫോണ്‍: 04935 256236.

Leave a Reply

Your email address will not be published. Required fields are marked *