കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതൽ കർഷകർ. കൃഷിയിടത്തിൽ നിന്നും മുറിച്ചുമാറ്റിയ മരത്തിന് കരാർ പറഞ്ഞ പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായാണ് ഭൂ ഉടമകൾ രംഗത്ത് വന്നത്. വാഴവറ്റ ആവലാട്ട്ക്കുന്ന് ഊരുകാരായ ബാലനും ഗോപാലനുമാണ് മുട്ടിൽ റവന്യൂ മരം മുറി കേസിൽ ആരോപിനായ റോജി അഗസ്റ്റിൻ പണം മുഴുവൻ നൽകിയില്ലെന്നാരോപണവുമായി രംഗത്തു വന്നത്.
ആവലാട്ടുക്കുന്നിലെ ബാലനും ഗോപാലനുമാണ് മുട്ടിൽ റവന്യൂ മരം മുറി കേസിൽ ആരോപിതനായ റോജിഅഗസ്റ്റിൻ ഇരുവരുടെയും വീട്ടി മരങ്ങൾ കച്ചവടമാക്കിയെങ്കിലും കരാർ പറഞ്ഞ പണം നൽകിയില്ലെന്നാണ് ആരോപിച്ചത്. പിന്നീട് മാസങ്ങൾ കഴിഞ്ഞതോടെ മരം മുറി വിവാദമായതോടെ പിന്നീട് പണം ചോദിച്ചു പോയുമില്ലെന്നാണ് ഇവരുടെ ആരോപണം.ബാലന്റെ മരത്തിന് ഒരു ലക്ഷം ആവശ്യപ്പെട്ടെങ്കിലും വിലയായത് നിശ്ചയിച്ചത് 87000 ആയിരുന്നു .ഇതിൽ 7000 രൂപ മാത്രമാണ് അഡ്വാൻസ് നൽകിയത് പിന്നീട് മറ്റൊരു തുകയും നൽകിയില്ല .ഗോപാലന്റെ മരങ്ങൾക്ക് 40000 രൂപയാണ് വില കണ്ടത്. ഇതിൽ 5000 രൂപ മാത്രമാണ് ഇയാൾക്ക് ലഭിച്ചത് . അനധികൃത മരം മുറി പിന്നീട് വിവാദവും ബഹളങ്ങളുമായതോടെ പണത്തിനു പുറകെ പോയിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു. ഇതോടെ മരത്തിന്റെ വില 90 % കർഷകർക്ക് നൽകി എന്ന മരവ്യാപരികളുടെ വാദം പൊളിയുകയാണ്. നിരവധി പേരെ സർക്കാർ ഉത്തരവ് കാട്ടി തെറ്റിധരിപ്പിച്ചാണ് ഇവർ മരങ്ങൾ മുറിച്ചത് എന്ന് കൂടുതൽ വ്യക്തമാവുകയാണ്.
ചെറുകിട കർഷകരുടെയും ഗോത്രവിഭാഗങ്ങളുടെയും ഭൂമിയിലെ സർക്കാർ സംരക്ഷിത വീട്ടി മരങ്ങളാണ് ഇടക്കാലത്തെ റവന്യൂ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മുറിച്ചത് 600 വർഷം വരെ പഴക്കമുള വിട്ടി മരങ്ങൾ മുറിച്ചവയിൽ പെടുന്നുണ്ട്. മരം മുറിക്കാൻ തങ്ങൾ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കായിരുന്നുയിരുന്നു വാളംവയൽ ബാലൻ പക്ഷേ തനിക്ക് മരത്തിന്റെ പണം കിട്ടിയെന്നും പരാതിയില്ലെന്നും പറഞ്ഞു.