കൽപ്പറ്റ: വയനാട് ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ കൽപ്പറ്റയിൽ ചേർന്ന ജനറൽ ബോഡി യോഗം പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. നാലുവർഷമാണ് ഭരണസമിതിയുടെ കാലാവധി.ജില്ലയിലെ നിരവധി കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ടേബിൾ ടെന്നീസ് മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളുമായി സഹകരിച്ച് അപ്പെക്സ് അക്കാദമി എന്ന പേരിൽ സമഗ്ര ടേബിൾ ടെന്നീസ് കോച്ചിംഗ് സെൻറർ ഉടൻ ആരംഭിക്കും.നിരവധി കുട്ടികൾക്ക് ഒരേസമയം പരിശീലനം നേടാൻ സാധിക്കുന്ന വിധത്തിൽ വിശാലമായ ഇൻഡോർ കോച്ചിംഗ് സ്പേസ് ആണ് അക്കാദമിയുടെ ഭാഗമായി ഒരുക്കുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള നാഷണൽ കോച്ചും നാഷണൽ അമ്പയറുമായ രാഹുൽ എം ആണ് മുഖ്യ പരിശീലകൻ. ഭാരവാഹികൾ മുഖ്യ രക്ഷാധികാരി: ജേക്കബ് ജോസഫ്, പ്രസിഡന്റ്: ഡോ. വിനയ സി ദാമു, സീനിയർ വൈസ് പ്രസിഡന്റ് : എ കെ ബാബു പ്രസന്ന കുമാർ, വൈസ് പ്രസിഡന്റ് : കെ കെ മുഹമ്മദ് ഹനീഫ, സെക്രട്ടറി : രാഹുൽ എം, ജോയിൻറ് സെക്രട്ടറി : മെൽവിൻ വി ഒ, ട്രഷറർ : കൃഷ്ണപ്രസാദ് വി എസ്, ജോയിൻറ് ട്രഷറർ : വിൽസൺ, ചെയർമാൻ ഡെവലപ്മെന്റ് കമ്മിറ്റി : രാഹുൽ സി പി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : അജിത്ത് കെ രാമൻ, ഡോക്ടർ ആർ കന്ദനാഥൻ, സദാശിവൻ കെ കെ, രാജീവ് പി കെ, സാജിദ് നീലിക്കണ്ടി, ദീപ്തി, ഹെമിൽ ജോണി.