എന്‍ട്രന്‍സ് പരിശീലനം
മീനങ്ങാടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരയ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 286 644, 9496048332, 9496048333.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 2 ന് രാവിലെ 10 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04923 241760, 8547005029.
യുവ പ്രതിഭാ പുരസ്‌കാരം; അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 2022 ലെ സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. വ്യക്തിഗത പുരസ്‌കാരത്തിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നോമിനേറ്റ് ചെയ്യാം. അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
കൂടാതെ കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ഓരോ വിഭാഗത്തിനും ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളേയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ഇതിനായുള്ള അപേക്ഷകള്‍ 2023 ആഗസ്റ്റ് 10 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ ലഭിക്കണം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാഫോറവും ജില്ലാ യുവജനകേന്ദ്രത്തിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ് വെബ്സൈറ്റിലും (www.ksywb.kerala.gov.in) ലഭ്യമാണ്. ഫോണ്‍: 04936204700, 9645423506, 9605757107.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 1 മുതല്‍ 120 ദിവസത്തേക്കാണ് നിയമനം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്്്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്്്പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് സഹിതം ജൂലൈ 31 ന് ഉച്ചയ്ക്ക് 2 ന് സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8075441167.
മാനസികാരോഗ്യ പദ്ധതി തുടങ്ങി
ജില്ലാ പഞ്ചായത്ത് 2023-24 വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ (ഉറക്കക്കുറവ്, ഓര്‍മക്കുറവ്, മാനസിക സമ്മര്‍ദ്ദം, പെരുമാറ്റ വൈകല്യങ്ങള്‍, ദേഷ്യം, അകാരണമായ വിഷമങ്ങള്‍, മറ്റ് മാനസിക അസ്വസ്ഥങ്ങള്‍) നേരിടുന്ന 16 വയസ്സു മുതല്‍ 65 വരെയുള്ള സ്ത്രീജനങ്ങള്‍ക്കായി പ്രത്യേക മാനസികാരോഗ്യ പദ്ധതി നടത്തുന്നു. മാനസികാരോഗ്യ പദ്ധതി സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിന്‍സി മത്തായി രോഗികളെ പരിശോധിച്ച് കൗണ്‍സിലിങ്ങും ആയുര്‍വേദ മരുന്നുകളും നിര്‍ദ്ദേശിക്കും. ഫോണ്‍: 04936 207455.
അപേക്ഷ ക്ഷണിച്ചു
എസ്.എസ്.എല്‍.സി, പ്ലസ്ടു പരാജയപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തുടര്‍ പഠനത്തിനു സജ്ജരാക്കുന്നതിനു ഗിരിവികാസ് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലിയിലുള്ള ഗിരിവികാസില്‍ 10 മാസം താമസിച്ചു പഠിക്കാനുള്ള സൗകര്യമൊരുക്കും. പ്ലസ്ടു തലത്തില്‍ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് അവസരം. മാനന്തവാടി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ ഒറിജിനലും പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം മാനന്തവാടിയിലെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ ആഗസ്റ്റ് 2 ന് രാവിലെ 10 നും വൈത്തിരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 4 ന് രാവിലെ 10 നും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 2 നും എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്കു എസ്.ടി പ്രൊമോട്ടര്‍മാരുമായോ 9037234752 എന്ന നമ്പറിലോ ബന്ധപ്പെടണം.
ലേലം
ജലവിഭവ വകുപ്പിലെ ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ വെണ്ണിയോട് ബ്രാഞ്ച് കനാല്‍ നിര്‍മ്മാണം ചെയിനേജ് 3975 മീ. മുതല്‍ 4325 മീറ്റര്‍ വരെ സി.ഡി വര്‍ക്ക്സ് ഉള്‍പ്പെടെയുള്ള പ്രവൃത്തിയില്‍ നീക്കം ചെയ്ത 5267.75 എം 3 മണ്ണ് ആഗസ്റ്റ് 2 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍: 04936 273 598.
കെല്‍ട്രോണ്‍ ജേണലിസം പഠനം
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 – 24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ ്തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. കൂടാതെ വിജയകരമായി കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം കോഴിക്കോട് കെല്‍ട്രോണ്‍ നോളജ്സെന്ററില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002. ഫോണ്‍: 9544958182.