കല്‍പ്പറ്റ: വയനാട്ടിലെ അതിപുരാതന ക്ഷേത്രമായ മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ജൂലൈ 29, 30 തിയ്യതികളിലായി സപ്തശത മഹാചണ്ഡികായാഗം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുകാംബികക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ പരമേശ്വര അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് യാഗം നടക്കുക. മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ വഴിപാടായ ചണ്ഡികാ ഹോമം കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, ദോഷനിവൃത്തി, ശാപ നിവൃത്തി, സര്‍വകാര്യവിജയം മുതലായവക്കായാണ് നടത്തുന്നത്. സുമംഗലിപൂജ, കന്യാദാനം, ദാമ്പത്യപൂജ എന്നിവയും ഇതോടൊപ്പം നടക്കും. 29ന് വൈകുന്നേരം ആറ് മണിക്ക് സങ്കല്പ പൂജയോട് കൂടി ആരംഭിക്കുന്ന യാഗം 30ന് ഒരു മണിയോടെ അവസാനിക്കും.വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എം പി അശോക് കുമാര്‍, വൈസ് പ്രസിഡന്റ് കെ രാമദാസ്, ഭരണസമിതിയംഗം ചാമിക്കുട്ടി കെ എന്നിവര്‍ പങ്കെടുത്തു.