ജില്ലയിലെ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വാര്‍ഷിക റിപ്പോര്‍ട്ട് തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന് സമര്‍പ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ വികസന പദ്ധതികളുമായി സംയോജിച്ച് പ്രവര്‍ത്തിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണമെന്നും അതിനായി വിവിധ വകുപ്പുകള്‍ സംയുക്തമായി പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും നിര്‍ദേശിച്ചു. മേറ്റുമാര്‍ക്കും വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുക, പഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റം പരിഷ്‌കരിക്കുക എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളാണ്.