സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു മുതല്‍ 31 വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത് .കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
എന്നാല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് പതിവിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാലവര്‍ഷക്കാലത്തിന്റെ മധ്യത്തോടെ എല്‍നിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവര്‍ഷത്തെ ബാധിച്ചേക്കാം.
അതേസമയം ഇത്തവണ സംസ്ഥാനത്ത് മഴ 32 ശതമാനം കുറഞ്ഞിട്ടുണ്ട് . ജൂണ്‍ 1 മുതല്‍ 28 വരെ 1244.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാല്‍ 846.8 മില്ലീമീറ്ററാണ്കേരളത്തില്‍ പെയ്ത മഴ. ഇടുക്കിയിലും ഇത്തവണ മഴ പകുതിയായി കുറഞ്ഞു. തുടര്‍ച്ചയായി ചില ദിവസങ്ങളില്‍ മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് മഴയുടെ കുറവ് വന്നിരിക്കുന്നത്.