കടുവയെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥ നിലനിർത്താനും സംരക്ഷിക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം . കടുവകളെ സംരക്ഷിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം ചർച്ച ചെയ്യേണ്ടതുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു.
ലോകത്തെയാകമാനമുള്ള കടുവകളിൽ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണ്ടെത്തൽ. 50 വർഷം മുമ്പ് 1973 ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം വെറും 268 ആയിരുന്നു. 2022 ൽ നടത്തിയ സെൻസസിൽ എണ്ണം 3167ആയിവർദ്ദിച്ചു. എന്നാൽ കഴിഞ്ഞ രണ്ടരവർഷത്തിൽ ഇന്ത്യയിൽ ചത്ത കടുവകളുടെ എണ്ണം 356 ആണെന്ന്കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ മൂന്ന് വർഷത്തിനിടയിൽ 24 കടുവകളാണ് ചത്തത് , വയനാട്ടിൽ 13 എണ്ണവും ചത്തു. ഇത് വലിയ ആശങ്ക ഉയർത്തുന്നു.2012 മുതൽ 2022 വരെയുള്ള കാലയളവിൽ കേരളത്തിൽകടുവപിടുത്തവുമായി 55 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുവയുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം, ആഹാരലഭ്യതക്കുറവ്, വനവിസ്തൃതി കുറയുന്നത്, വനനയങ്ങളിലെ മാറ്റം എന്നിവകടുവകളുടെഎണ്ണത്തിലുള്ള വർദ്ദനവിനെ ഗുരുതരമായി ബാധിക്കുന്നു.
കടുവയുടെആവാസമേഖലയെ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും,വരും തലമുറയ്ക്കായി ഈ വൈവിധ്യങ്ങളെ നിലിനർത്താൻ കടുവകളുടെ സംരക്ഷണം ആവശ്യമാണെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.