മാനന്തവാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍ വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘ഉന്നതി 2023-24’ ഏകദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പുപദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളിലെ താത്പര്യമുള്ള അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുന്ന പരിശീലനമാണിത്. കെ.പി പ്രീത പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മെമ്പര്‍മാരായ പി. ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, പി.കെ അമീന്‍, ജോയ്സി ഷാജു, വി. ബാലന്‍, ബി.എം വിമല, രമ്യ തരേഷ്, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി.സി മജീദ്, ഡി.പി.എം അപ്സര, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സലീന, മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വി.കെ അനുശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.