മുട്ടില്‍: മുട്ടില്‍ ശ്രീസന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ചണ്ഡികാ യാഗത്തിന് തുടക്കമായി. ഇന്നലെയും ഇന്നു മായി നടക്കുന്ന യാഗത്തിന് ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരി, ശ്രീമൂകാമ്പി ക ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ കെ.എന്‍.പരമേശ്വര അഡിഗയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് നടക്കുന്നത്. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍ സെക്രട്ടറി പി. ഹരിഹര സുധന്‍, കെ. ചാമി കുട്ടി, സുന്ദര്‍ രാജ് എടപ്പെട്ടി, പി.ജയപ്രകാശ്, എ. ഗോപീദാസ്, കെ.വിജയന്‍, സി.രവീന്ദ്രന്‍, പി.ശശിധരന്‍ നായര്‍ , കെ.രാമദാസ്, കെ.നാണു, എന്നിവര്‍ നേതൃത്വം നല്‍കി.