സ്കൂബ ഡൈവിംഗ് ക്ലാസ് സംഘടിപ്പിച്ചു

കൽപ്പറ്റ: പൾസ് എമർജൻസി ടീം കേരളയുടെ ERT ട്രെയിനിങ്ങിന്റെ ഭാഗമായി സ്കൂബ ഡ്രൈവിംഗ് ക്ലാസ് കൽപ്പറ്റയിൽ സംഘടിപ്പിച്ചു. പ്രഗൽഭ മുങ്ങൽ വിദഗ്ധൻ ഷബീർ പുൽപറമ്പ് ക്ലാസുകൾ നയിച്ചു. ERT ട്രെയിനിങ്ങിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വിവിധങ്ങളായ ക്ലാസുകളാണ് പൾസ് എമർജൻസി ടീം കേരള സംഘടിപ്പിക്കുന്നത്. അടുത്ത ആഴ്ച മുതൽ സ്കൂബ ഡൈവിംഗ് പ്രാക്ടിക്കൽ ആയിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ആദ്യഘട്ട പരിശീലനം മുക്കത്ത് വച്ചും പിന്നീട് വയനാട്ടിലുമാണ് നടത്തുന്നത്. ഷബീർ പുൽപ്പറമ്പിന് പുറമേ സ്കൂബ ഡൈവിംഗ് ചെയ്യുന്ന മുനീഷ് മുക്കം, മുജീബ് മുക്കം എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സലിം കൽപ്പറ്റ, ട്രഷറർ ആനന്ദൻ പാലപ്പറ്റ, ജോ:സെക്രട്ടറി ഷൗക്കത്ത് പഞ്ചിളി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *