കൽപ്പറ്റ: മഴയുത്സവത്തിന് ഒരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും നേതൃത്വത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള ബായിസാക്ക് യൂത്ത് റിസോഴ്സ് സെന്റര്‍ ട്രൈബല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ബെദി ആട്ട ആഘോഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 5 ന് തിരുനല്ലി അടുമാരി പാടശേഖരത്തില്‍ കുട്ടികളുടെയും സത്രീകളുടെയും പങ്കാളിത്തത്തോടെ ചെളി ഉത്സവം സംഘടിപ്പിക്കും. കലം പൊട്ടിക്കല്‍, വടംവലി, ചാക്കിലോട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് പാടശേഖരത്ത് അരങ്ങേറുന്നത്. ആഗസ്റ്റ് 6 ന് തിരുനെല്ലി അറവനാഴി പാടശേഖരത്തില്‍ മഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. 300 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ ട്രൈബല്‍ വിഭാഗത്തിലെ ടീമുകള്‍ ആഗസ്റ്റ് 3 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282 244598, 7559 062606.