വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ് നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷപെടുത്തിയ രേഖകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി കാര്‍ഡ്, ഫോട്ടോ, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയോടുകൂടിയ അപേക്ഷ നേരിട്ടോ പോസ്റ്റലായോ ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ ആഗസ്റ്റ് 11 ന് വൈകീട്ട് 4 നകം നല്‍കണം. ഫോണ്‍: 04936 202271.

അധ്യാപക നിയമനം

മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 8 ന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.

ദര്‍ഘാസ് ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 1 നകം ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 04935 266586.

അപേക്ഷ ക്ഷണിച്ചു

സ്വാതന്ത്രത്തിന്റെ 76 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ശാരീരിക അവശതകള്‍ മൂലം കഷ്ടതനയനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്ക് വീല്‍ ചെയറും ആശ്രിതര്‍ക്ക് തയ്യല്‍ മെഷീനും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 3 നകം അപേക്ഷ സമര്‍പ്പിക്കണം.

ഡോക്ടര്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്/ ടി.സി.എം.സി രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, അധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവയുമായി ആഗസ്റ്റ് 8 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 289166.

യൂത്ത് ഫെസ്റ്റ്: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും (8, 9, 10 ക്ലാസ്സുകാര്‍ക്ക്), കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി (17 നും 25 നുമിടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ മത്സരങ്ങളും നടത്തും. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയും, മാരത്തോണിന് 8000, 5000, 3000 രൂപയും, റീല്‍സിന് 1000, 750, 500 രൂപയും, ക്വിസ്സിന് 5000, 4000, 3000 രൂപയുമാണ് സമ്മാന തുക. മാരത്തോണ്‍ പുരുഷ / സ്ത്രീ പ്രത്യേകം മത്സരങ്ങള്‍ നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ www.ksacsyouthfest.com എന്ന വെബ് സൈറ്റിലോ 9847162300 എന്ന വാട്ട്സാപ്പ് നമ്പറിലേ പേര്, വയസ്സ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് 4 നകം രജിസ്റ്റര്‍ ചെയ്യണം.

ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം തരിയോട് ജി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 5 ന് രാവിലെ 8 മുതല്‍ ജില്ലാ സീനിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 7 ന് വയസ്സ്, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം സ്പോട്സ് കിറ്റ് സഹിതം എത്തിച്ചേരണം. ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായി സി. മുഹമ്മദ് റിയാസ്, കെന്‍സി ജോണ്‍സണ്‍, സി.എസ് ഷാജഹാന്‍, എ.ഡി ജോണ്‍, മുഹമ്മദ് നവാസ്, ബിന്ദു വര്‍ഗീസ്, കെ.പി അബൂബക്കര്‍ സിദ്ദിഖ്, അര്‍ജ്ജുന്‍ തോമസ്, വിനോദ് ജസ്റ്റിന്‍, പ്രീജി, ജംഷീര്‍ തെക്കേടത്ത്, എന്‍.സി സാജിത്, നീതു ജോസ്, ആര്‍. രാജേഷ്, കെ.എം ജിഷ്ണു എന്നിവരെ തെരെഞ്ഞെടുത്തു. ഫോണ്‍: 9496209688, 7306832900.

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) കാറ്റഗറി 231/2016 തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

ഇ-ലേലം

റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ചിട്ടുള്ള വിവിധ ക്ലാസ്സുകളില്‍പ്പെട്ട വീട്ടി, തേക്ക് തടികള്‍, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവ ആഗസ്റ്റ് 3 ന് ഇ – ലേലം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602858, 04936 22156.

സ്വയം തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാന്‍ സ്വന്തമായി വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സൂക്ഷ്മ/ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 25,000 രൂപ ധനസഹായം അനുവദിക്കുന്ന ആശ്വാസം പദ്ധതി – 2023 ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂര്‍ത്തിയായവരും ഈട് വയ്ക്കാന്‍ വസ്തുവകകള്‍ ഇല്ലാത്തവരും, കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോട് കൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാര്‍, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, മുതിര്‍ന്ന ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ആഗസ്റ്റ് 10 നകം ലഭിക്കണം. അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2347768, 9497281896.

Leave a Reply

Your email address will not be published. Required fields are marked *