കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി

മാനന്തവാടി: കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു പി. ടി ചാക്കോയെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എൻ കെ വർഗീസ് പറഞ്ഞു. കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയ പി. ടി. ചാക്കോ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പോലെ ജനഹൃദയത്തിലെന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, എംഎൽഎ, എംപി മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച വക്കം പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനിശോചനം രേഖപ്പെടുത്തി. മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ കൂടിയ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രിസിഡന്റ് ബിജു ഏലിയാസ് അധ്യഷത വഹിച്ചു. ജോസ് തലച്ചിറ, പി ടി ചാക്കോയുടെ കേരള കോൺഗ്രസ്‌ ആയി ഉള്ള മറക്കാത്ത കാര്യങ്ങളും യോഗത്തിൽ വിശദികരിച്ചു. ജില്ലാ പ്രിസിഡന്റ് ജോസഫ് കളപ്പുര മുഖ്യ പ്രഭാഷണം നടത്തി. ജിതേഷ് കുര്യാക്കോസ്, കെ.വി പൗലോസ്, കെ വി വര്ഗീസ്, എം റ്റി കുര്യൻ, ദീപു ജെയിംസ്, സംജിത് തോമസ്, റെജി പെരുമ്പേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *