കൽപ്പറ്റ: വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് വായ്പ എടുത്തും വലിയ തുക വായ്പ വാഗ്ദാനം ചെയ്ത് രജിസ്ട്രേഷൻ
തുകയായി സമാഹരിച്ചുമാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത് .മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളാണ് പരാതിക്കാർ’.
സ്ത്രീകൾ ഉൾപ്പടെ പ്രതികളായ കേസിൽ മീനങ്ങാടി മടയിൽ വളപ്പിൽ ജംഷീർ എന്നയാളാണ് തങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതെന്ന് ഇരകളായ സ്ത്രീകൾ പറഞ്ഞു .മാതാവിന് ക്യാൻസർ ആണന്നും ചികിത്സക്ക് പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം പണം തട്ടിയത്.
തങ്ങളുടെ ആധാർ കാർഡും ഗ്രൂപ്പിൻ്റെ പേരും ഉപയോഗിച്ചാണ് പണം സമ്പാദിച്ചത്. കൂലിപ്പണിയെടുത്തും വീട്ടുവേല ചെയതും സമാഹരിക്കുന്ന പണം ഇപ്പോൾ തട്ടിപ്പു സംഘത്തിന് വേണ്ടി തിരിച്ചടക്കേണ്ട അവസ്ഥയിലാണന്ന് ഇവർ പറഞ്ഞു.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ മേധാവി മാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി തങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്ന് ഇരയായ സ്ത്രീകൾ പറഞ്ഞു. സമാന രീതിയിൽ ജില്ലയുടെ പല ഭാഗത്തും തട്ടിപ്പ് നടന്നിട്ടുണ്ട്.