കെയര്‍ ഗിവര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. 25 നും 45 നും മദ്ധ്യേ പ്രായമുള്ള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 260423.
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ജില്ലയിലെ മേപ്പാടി താഞ്ഞിലോട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 5 ന് പനമരത്തെ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകരും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത യോഗ്യരായ വിദ്യാര്‍ഥികള്‍ (പൊതുവിഭാഗം 400 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗം 200 രൂപയും അപേക്ഷാ ഫീസായി അടക്കണം) പുതുതായ് അപേക്ഷ സമര്‍പ്പിച്ച് രാവിലെ 8 മുതല്‍ 10 വരെയുള്ള സമയത്ത് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി രക്ഷിതാവിനൊപ്പം കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. രണ്ടാം വര്‍ഷത്തിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് (വ്യാഴം) മുതല്‍ നാളെ (വെള്ളി) വരെ മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ആഗസ്റ്റ് 5 ന് പനമരം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 9400006454, 9400525435, 8075010429.
ഭവന വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പ നല്‍കുന്നു. പുതിയ ഭവനം നിര്‍മ്മിക്കുന്നതിനാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.