പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ‘പെർ ആൻഗുസ്റ്റ അഡ് ഒഗസ്റ്റ’ മെറിറ്റോറിയസ് അവാർഡും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങിന് പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുൽ ബാരി കെ കെ അധ്യക്ഷത വഹിച്ചു. സാഹിത്യവും ഭാഷയും സംസ്കാരം രൂപീകരിക്കുന്നതിൽ മികച്ച പങ്കുവഹിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.മേഴ്സി സി കെ പറഞ്ഞു. സമ്മേളനത്തിൽ വിമൻസെൽ യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനിതാ സെല്ലിന്റെ ആവശ്യകത ശ്രദ്ധേയമാണെന്നും അവർ അഭിപ്രായപ്പെട്ടു. തുടർന്ന് ‘സ്ത്രീസുരക്ഷയും നിയമവും’ എന്ന വിഷയത്തിൽ ഏകദിന സെമിനാറും സംഘടിപ്പിക്കപ്പെട്ടു. വകുപ്പ് മേധാവി ജോസ്ന കെ ജോസഫ് സ്വാഗതം പറഞ്ഞു. വനിതാ സെൽ കോർഡിനേറ്റർ തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഫാ.വർഗീസ് കൊല്ലമാവുടി, ഡോ. ജോഷി മാത്യു, ഫാ. ചാക്കോ ചേലമ്പറമ്പത്ത്, പ്രൊഫ.താരാ ഫിലിപ്പ്,ഫാ.ഡോ.കുര്യാക്കോസ് വി സി,ശ്രുതി സോമൻ, ആര്യനന്ദ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.