കൽപ്പറ്റ: കോമൺ വെൽത്ത് ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണമെഡലും ഏഷ്യൻ മത്സരത്തിൽ വെങ്കല മെഡലും നേടിയ വയനാട്ടിലെ അഞ്ജന ശ്രീജിത്തിന് പൗരാവലി സ്വീകരണം നൽകും.അഞ്ജന ശ്രീജിത്തിന്
ആഗസ്റ്റ് 7 ന് വൈകുന്നേരം 4 മണിക്ക് കോട്ടത്ത വെങ്ങപ്പളളി പൗരാവലിയുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ടു മത്സരത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക മലയാളിയാണ് അഞ്ജന. വെങ്ങപ്പളളി തെക്കുംതറ തയ്യിൽ ഹൗസിൽ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്. തൃശ്ശൂരിലെ സ്പോർട്സ് കൗൺസിൽ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം നേടുന്നത്.
ആഗസ്റ്റ് ഏഴിന്
ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് പിണങ്ങോട് വഴി തെക്കുംതറയിൽ എത്തിച്ചേരും. തുടർന്ന് വാദ്യമേളങ്ങളുടെയും വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകർ, കായിക താരങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബുകൾ, വായനശാലകൾ എന്നിവരുടെ നേതൃത്വത്തിൽ കോട്ടത്തറയിലേക്ക് ആനയിക്കും. തുടർന്നു നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു. ഷറഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ എന്നിവർ പങ്കെടുക്കും. പ്രത സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിനീഷ് പി.പി, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. രേണുക, വൈസ് പ്രസിഡണ്ട് പി.എം നാസർ, പി. സുരേഷ് മാസ്റ്റർ, വി.കെ ശിവദാസൻ എന്നിവർ പങ്കെടുത്തു.