രാഹുൽ ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. പാ​ർ​ല​മെ​ന്‍റ്​ വീ​ണ്ടും സ​മ്മേ​ളി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച തന്നെ​ ന​ട​പ​ടി ഉ​ണ്ടാ​യിരിക്കുകയാണ്.
അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് നൽകിയിരുന്നു. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകൾ നേരിട്ട് കൈപ്പറ്റിയില്ലെന്നും കത്ത് തപാലിൽ അയച്ചപ്പോൾ അതിൽ സീൽവെക്കാൻ തയാറായില്ലെന്നും ആരോപണമുന്നയിച്ചിരുന്നു.

രാഹുലിന്‍റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ലോ​ക്സ​ഭ ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​ത്​ ചൊ​വ്വാ​ഴ്ച​യാ​ണ്. അ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ​​ങ്കെ​ടു​പ്പി​ക്കാ​നാ​യിരുന്നു​ കോൺഗ്രസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *