വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ


അപേക്ഷ ക്ഷണിച്ചു

മാനന്തവാടിയിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ www.polyadmission.org/gifd എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 14 നകം അപേക്ഷിക്കണം. ഫോണ്‍: 0435 241322, 9946153609, 9656061030.

ഫാബ്രിക്ക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ്

അസാപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആഗസ്റ്റ് 12 ന് ഫാബ്രിക്ക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്നു. കലങ്കാരി, മധുപാനി ഡിസൈനുകളെ പരിചയപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്ട്രേഷനായ് ബന്ധപ്പെടുക. ഫോണ്‍: 7025347324.

അസാപ്പ് ഇന്റേണ്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയിലൂടെ വയനാട് ജില്ലയിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലും എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. യോഗ്യത ബിടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പിന് മാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. മലിനീകരണം നിയന്ത്രണ ബോര്‍ഡില്‍ രണ്ടും, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ മുന്ന് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ .https://asapmis.asapkerala.gov.in/Forms/Student/Common/3/247 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. നാളെ (ബുധന്‍) നല്ലൂര്‍നാട് ക്ഷീരസംഘം ഓഫീസ്, പൈങ്ങാട്ടിരി (രാവിലെ 10 മുതല്‍ 12 വരെ) കെമ്പി സ്മാരക സാംസ്‌ക്കാരിക നിലയം, കാരക്കുനി (ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ) മാങ്ങലാടി പാല്‍ സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 2 മുതല്‍ ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നേരിട്ടോ കോളേജ് വെബ്സൈറ്റിലെ ഗൂഗിള്‍ ഫോം വഴിയോ ആഗസ്റ്റ് 10 നകം അപേക്ഷ നല്‍കണം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്കും, ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.marymathacollege.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും അപേക്ഷിക്കാം) വനിതാ ശിശുവികസന വകുപ്പ് ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം നല്‍കും. 2022 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച് 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സനായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 4 കുട്ടികള്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 നകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 246098, 6282558779.

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 14 നകം 04935 2414579 എന്ന നമ്പറുകളിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്‌സ് നടത്താന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകള്‍/അംഗീകാരമുള്ള സംഘടനകള്‍/മഹല്ല് ജമാഅത്തുകള്‍/ചര്‍ച്ച്/ക്ലബ്ബുകള്‍ എന്നിലയിവല്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ ആഗസ്റ്റ് 25 നകം പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പഴയ ബസ് സ്റ്റാന്റ് ബില്‍ഡിങ്, കല്‍പ്പറ്റ, വയനാട്, 673121. എന്ന വിലാസത്തിലോ, നേരിട്ടോ നല്‍കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. ഫോണ്‍: 04936 202228, 9447866514.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലായി 2016 ഏപ്രില്‍, മേയ് മാസങ്ങളിലായി സ്ഥാപിച്ച 49 ഡെസ്‌ക്ടോപ്, 5 യു.പി.എസ് എന്നിവയുടെ ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 4 ന് വൈകീട്ട് 3 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936 202277.

രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവയുടെ ഏഴാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌പോക്കണ്‍ ഹിന്ദി എന്നിവയ്ക്കാണ് കോഴ്‌സ്. 50 പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏരിയയില്‍ ഒരു ക്ലാസ് അനുവദിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ലാ സാക്ഷരത മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202091.

Leave a Reply

Your email address will not be published. Required fields are marked *