രാഹുല്‍ഗാന്ധിക്ക് കല്‍പ്പറ്റയില്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വീകരണം

കല്‍പ്പറ്റ: അപകീര്‍ത്തി കേസില്‍ നഷ്ടപ്പെട്ട ലോക്‌സഭാംഗത്വം സുപ്രീംകോടതി വിധിയിലൂടെ തിരിച്ചുപിടിച്ച രാഹുല്‍ഗാന്ധി 12ന് വയനാട്ടില്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ പുതിയസ്റ്റാന്‍ഡ് പരിസരത്ത് എംപിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും ദേശീയ, സംസ്ഥാന നേതാക്കള്‍ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തകരെ സമ്മേളനത്തിനു എത്തിക്കുന്നതിനു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളെ യോഗം ചുമതലപ്പെടുത്തി.
കെപിസിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജമീല അലിപ്പറ്റ, അഡ്വ.പി.എം. നിയാസ്, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ്, നേതാക്കളായ പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥന്‍, പി.പി. ആലി, കെ.ഇ. വിനയന്‍, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, പി.ടി. ഗോപാലക്കുറുപ്പ്, കെ.വി. പോക്കര്‍ ഹാജി, എ. പ്രഭാകരന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശേരി മാധവന്‍, എം.ജി. ബിജു, നജീബ് കരണി, ബിനു തോമസ്, ഡി.പി. രാജശേഖരന്‍, എന്‍.എം. വിജയന്‍, പി.ഡി. സജി, എന്‍.സി. കൃഷ്ണകുമാര്‍, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, സംഷാദ് മരക്കാര്‍, ജി. വിജയമ്മ, പി.കെ. അബ്ദുറഹ്മാന്‍, ഒ.ആര്‍. രഘു, എന്‍.യു. ഉലഹന്നാന്‍, എക്കണ്ടി മൊയ്തൂട്ടി, പി.വി. ജോര്‍ജ്, പി.കെ. കുഞ്ഞുമൊയ്തീന്‍, എച്ച്.ബി. പ്രദീപ് , പോള്‍സണ്‍ കൂവക്കല്‍, സുരേഷ് ബാബു, കെ.ആര്‍. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ വയനാട്ടിലെ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇത് പ്രതിഫലിക്കുന്ന രീതിയിലുള്ളതായിരിക്കും സ്വീകരണമെന്ന് ടി. സിദ്ദീഖും എന്‍.ഡി. അപ്പച്ചനും പിന്നീട് പറഞ്ഞു. ഡല്‍ഹിയിലെ വീട് ഒഴിയേണ്ടിവന്നപ്പോള്‍ വയനാടാണ് എന്റെ വീടെന്ന് വികാരനിര്‍ഭരമായി പ്രതികരിച്ച നേതാവാണെന്ന് രാഹുല്‍ഗാന്ധിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *